കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ദിലീപ്; സത്യം പുറത്തുവരും

single-img
29 June 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമെന്ന് നടന്‍ ദിലീപ്. പതിമൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ദിലീപ്. അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ താന്‍ വിശദമായി അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്. തന്റെ പരാതിയിലെ മൊഴിയെടുക്കലാണ് നടന്നതെന്ന വാദം ദിലീപ് ആവര്‍ത്തിച്ചു. വ്യാഴാഴ്ച നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് പറഞ്ഞു.