നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം;സജി നന്ത്യാട്ടിന്റെ ‘അധമ’ വാക്കുകള്‍ക്കെതിരേ പരാതിയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

single-img
29 June 2017


നിര്‍മ്മാതാവും ഫിലിം ചേമ്ബര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ടിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കും. നടിക്കെതിരായ മോശം പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കുന്നത്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്നാണു നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ന്യൂസ് അവറിലാണ് സജി നന്ത്യാട്ടിന്റെ വാക്കുകള്‍. സൗഹൃദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിച്ചു വേണമെന്ന ദിലീപിന്റെ ഉപദേശം ഇരയെ കുറിച്ചുള്ള കുറ്റാരോപണമാണ് എന്ന് വിനു പറഞ്ഞപ്പോഴായിരുന്നു സജി നന്ത്യാട്ടിന്റെ ഈ വാക്കുകള്‍.

അതേസമയം സജിയെ പൂര്‍ണമായും സംഭാഷണം തുടരാന്‍ അനുവദിക്കാതെ അധമം എന്ന് അവതാരകന്‍ വിനു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.