ഗോമാതാക്കളുടെ ഏറ്റുമുട്ടല്‍ തൃശൂര്‍ നഗരത്തെ വിറപ്പിച്ചത് ഒരുമണിക്കൂര്‍

single-img
28 June 2017

തൃശൂര്‍ മൃഗശാലക്ക് മുന്നിലൂടെ ദേശീയ പാതയിലേക്ക് എത്തുന്ന റോഡില്‍ ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു ഈ കാഴ്ച. റോഡില്‍ നിലയുറപ്പിച്ച 2 ഗോക്കള്‍ തമ്മില്‍ ഉഗ്രന്‍ ഏറ്റുമുട്ടല്‍. പശുക്കളുടെ പോരാട്ടം ഒരു മണിക്കൂറോളമാണ് തൃശൂര്‍ മ്യൂസിയം റോഡിനെ വിറപ്പിച്ചത്. വാഹനങ്ങള്‍ക്ക് കടന്നുപോകാനും ബുദ്ധിമുട്ടുണ്ടാക്കി. ചിലര്‍ വടിയെടുത്ത് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോക്കളുടെ പേരില്‍ ആളെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന പരിപാടി സജീവമായതിനാല്‍ പലരും പിന്‍വാങ്ങുകയായിരുന്നു.

https://www.youtube.com/watch?v=a7sF0R9MZqI