ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് തലപ്പത്തേക്ക്; ആഭ്യന്തര വകുപ്പില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

single-img
28 June 2017

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി ആയേക്കും. സെന്‍കുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബെഹ്‌റയെ പരിഗണിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊലീസ് സെക്യൂരിറ്റി കമ്മിറ്റി, ബെഹറയുടെ പേര് വീണ്ടും നിര്‍ദ്ദേശിച്ചതായാണ് സൂചന. ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്യും.

സീനിയോറിറ്റി പ്രകാരം സെന്‍കുമാറിന് ശേഷം മുതിര്‍ന്നയാള്‍ ഇപ്പോള്‍ ഐഎംജി ഡയറക്ടറായ ജേക്കബ് തോമസാണ്. ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബെഹ്‌റയെ പൊലീസ് തലപ്പത്ത് കൊണ്ടുവരുന്നതെന്നും ശ്രദ്ധേയമാണ്. ബഹ്‌റ പൊലീസ് തലപ്പത്ത് എത്തുന്നതോടെ ആഭ്യന്തര വകുപ്പിലും, വിജിലന്‍സിലും ഫയര്‍ഫോഴ്‌സിലും വന്‍ അഴിച്ചുപണിയുണ്ടാകും.