പള്‍സര്‍ സുനിക്കായി കേസ് വാദിക്കാന്‍ ആളൂര്‍ എത്തി; ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അഡ്വ. ആളൂര്‍

single-img
28 June 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു. കാക്കനാട് സബ് ജയിലില്‍ എത്തിയ ആളൂര്‍ സുനിയുമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍ട്ടിന്‍ ഒഴിച്ചുള്ള മറ്റു പ്രതികളുടെയും കേസുകള്‍ ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്. വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. ഈ അപേക്ഷ കോടതി അനുവദിക്കുന്നതോടെ സുനിക്കായി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്ന് അഡ്വ.ബി.എ ആളൂര്‍ വ്യക്തമാക്കി. വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നതെന്നും വേണ്ടി വന്നാല്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി കോടതിയില്‍ രഹസ്യമൊഴിയായി നല്‍കുമെന്നും ആളൂര്‍ വ്യക്തമാക്കി.