മാണിയെ താമര കൊടുത്ത് സ്വീകരിച്ച് ബിജെപി;താമരപ്പൂവിന് റോസാപ്പൂവിനെക്കാള്‍ ഗാംഭീര്യമെന്ന് മാണി

single-img
27 June 2017

ബിജെപി വേദിയില്‍ കെ.എം മാണിയും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്തയെ ആദരിക്കുന്നതിന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കുമ്മനം രാജശേഖരന്‍ അടക്കമുളള ബിജെപി നേതാക്കള്‍ക്കൊപ്പം കെ.എം മാണി വേദി പങ്കിട്ടത്.കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ എന്‍ഡിഎക്കും സാധ്യതയുണ്ടെന്ന് മനസിലാക്കിത്തരുന്നതായിരുന്നു ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തി കെ എം മാണിയുടെ നിലപാട്.

ക്രിസോസ്റ്റം തിരുമേനിക്ക് ആദരവ് അറിയിച്ചുെകാണ്ട് സംസാരിക്കുന്നതിതിനിടെ താമരപ്പൂ ലഭിച്ചതിലുള്ള സന്തോഷം മാണി തുറന്നു പ്രകടിപ്പിച്ചു.താമരപ്പൂവിന് റോസാപ്പൂവിനെക്കാള്‍ ഗാംഭീര്യമുണ്ടെന്നായിരുന്നു മാണി പറഞ്ഞത്. മറ്റു പൂക്കള്‍ പോലെ തന്നെ താമരയെ കണ്ടാല്‍ മതിയെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.