കനത്തമഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

single-img
27 June 2017

തിരുവനന്തപുരം ∙ സംസ്ഥാനത്തു കാലവർഷം ശക്തമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. പലയിടത്തും കൃഷിനാശമുണ്ടായി.

കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം മീനച്ചിൽ താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപങ്ങൾക്കു മാത്രം കോട്ടയം കലക്ടറും അവധി പ്രഖ്യാപിച്ചു.