കുന്നംകുളത്ത് കനത്ത മഴയിൽ പള്ളിയുടെ മേൽക്കൂര തകർന്നു; നിരവധി പേർക്ക് പരിക്ക്

single-img
25 June 2017

തൃശൂർ: കുന്നംകുളത്ത് കനത്ത മഴയിൽ പള്ളിയുടെ മേൽക്കൂര തകർന്നു വീണു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുന്നംകുളം ആർത്താറ്റ് ഓർത്തഡോക്സ് പള്ളിയുടെ മേൽക്കൂരയാണ് കനത്ത മഴയിൽ തകർന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് പള്ളിയിൽ ആർത്താറ്റ് കുന്നംകുളം പള്ളി പൊതുയോഗം ആരംഭിക്കാൻ ഇരിക്കെയാണ് സംഭവം ഉണ്ടായത്.