വിവാഹം നിരസിച്ച കാമുകന്റെ ജനനേനേന്ദ്രിയം യുവതി മുറിച്ചു;യുവതിയും കുടുംബവും ഒളിവില്‍

single-img
23 June 2017
ന്യൂഡല്‍ഹി :വിവാഹ അഭ്യര്‍ഥന നിരസിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചു. ഡല്‍ഹിയിലെ മംഗോള്‍ പുരയിലാണ് സംഭവം. 35കാരനായ തെരുവ് കച്ചവടക്കാരനായ യുവാവ് കാമുകിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ചായിരുന്നു ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തുന്നത്
 വര്‍ഷങ്ങളായി പ്രണയത്തിലായരുന്ന ഇവര്‍ തമ്മില്‍ വിവാഹത്തെ ചൊല്ലി അവിടെ വെച്ച് വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്നു യുവതിയും വീട്ടുകാര്‍ സമ്മതിക്കില്ലെന്നു യുവാവും പറഞ്ഞതോടെ വിഷയം വഷളാവുകയായിരുന്നു.
തുടര്‍ന്ന് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പോലീസിനു നല്‍കിയ പരാതിയില്‍ യുവാവ് പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച യുവാവിനെ അടുക്കളയിലിരുന്ന കറികത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി.
എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നു. ഈ സമയം മുഴുവന്‍ യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാന്‍ യുവതിക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.രക്തം വാര്‍ന്നൊഴുകിയ യുവാവ് അലമുറയിട്ട് രക്ഷക്കായി പുറത്തേക്കോടിയപ്പോള്‍ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. മനപ്പൂര്‍വ്വം ഒരാളെ വേദനിപ്പിക്കാന്‍ ആയുധം കൈവശം വെച്ചതിന് സെക്ഷന്‍ 326 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവതിയേയും കുടുംബത്തേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.