മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്;സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിന് എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി

single-img
23 June 2017


കൊച്ചി: സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളന്പുന്നതിന് എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വീടുകളിലെ ചടങ്ങുകളിൽ മദ്യം വിളന്പുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് ലൈസന്‍സ് നിര്‍ബന്ധമാണ്.