ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി; വൈദ്യുതി ലഭ്യമാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടും

single-img
22 June 2017

കൊച്ചി: മഴ കുറവാണെങ്കിലും ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ട്. കാലവര്‍ഷം ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയര്‍ന്നിട്ടില്ല. വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പെന്നും മന്ത്രി പറഞ്ഞു.