പ്ലാറ്റ്‌ഫോം പ്രസവമുറിയായി; യുവതിക്ക് സുഖപ്രസവമൊരുക്കി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍

single-img
22 June 2017

താനെ: റെയില്‍വേസ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവമൊരുക്കി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. മഹാരാഷ്ട്രയിലെ താനെ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ഡോക്ടറെ കാണാനായി ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പം റയില്‍വെ സ്റ്റേഷനിലെത്തിയതായിരുന്നു ഗര്‍ഭിണിയായ മീനാക്ഷി ജാധവ്. ഘട്‌കോപ്പറിലേക്കുള്ള ടിക്കറ്റെടുത്ത് പത്താമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്റെ വരവിനായി കാത്തു നില്‍ക്കെ തീവ്ര വേദന അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ നിലവിളികേട്ട് സഹായത്തിനായി ഓടിയെത്തിയ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ശോഭമോട്ടെ ഉടന്‍ തന്നെ പുതപ്പു കൊണ്ടു മറച്ച് പ്ലാറ്റ്‌ഫോമില്‍ തന്നെ പ്രസവിക്കാനുള്ള സൗകര്യം ഒരുക്കി. പ്രഥമശ്രുശ്രൂക്ഷ നല്‍കി ഒരു നഴ്‌സും സഹായത്തിനെത്തിയതോടെ സുഖകരമായി പ്രസവം നടന്നു. ഇതിനു മുമ്പ് ശിവജി ടെര്‍മിനലിലും മറ്റൊരു യുവതിയുടെ പ്രസവം ശോഭമോട്ടെ എടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.