യോഗി ആദിത്യനാഥ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് യുവതി; യുപി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം

single-img
21 June 2017

>

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണവുമായി യുവതി. സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. അസം സ്വദേശിയായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് ആദിത്യനാഥിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

10 വര്‍ഷം മുന്‍പ് ഗുവാഹാത്തിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായാണ് യുവതിയുടെ ആരോപണം. ആദിത്യനാഥിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ജൂണ്‍ 13 ന് തന്റെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. അസം ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎഎസ്എഎ) ബെല്‍ട്ടോളയില്‍ 2007 നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നും വസ്തുതകള്‍ അറിയാതെയാണ് ആദിത്യനാഥ് ഇത് ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. ബിജെപി പ്രവര്‍ത്തകയായാണ് യുവതി സമരത്തില്‍ പങ്കെടുത്തതെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനവും യുവതി തള്ളിക്കളയുന്നു.

അതേസമയം ഇത്തരമൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതായും യുവതിയ്ക്ക് നീതി ലഭ്യമാക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്നും യോഗിക്കൊപ്പം ആരോപണവിധേയനായ രാംപ്രസാദ് ശര്‍മ എം പി സ്ഥിരീകരിച്ചു. താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമായിരുന്നു. അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.