തൊണ്ടിമുതലും ദൃക്‌സാക്ഷിയും; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
19 June 2017

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. അത്ഭുതക്കണ്ണുകളോടെ നോക്കുന്ന ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നായിക നിമിഷാ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെയും പിന്നില്‍ കാണാം. സജീവ് പാഴൂരാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ രാജീവ് രവി ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന സവിശേഷതയും തൊണ്ടിമുതലിനുണ്ട്.