പുതുവൈപ്പ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍; ജാമ്യം വേണ്ടെന്ന് സമരക്കാര്‍

single-img
19 June 2017

പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു ഞാറയ്ക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പൊലീസ് കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും റിമാന്‍ഡ് ചെയ്യണമെന്നും സമരക്കാര്‍ നിലപാടെടുത്തതോടെ കോടതി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി.

റിമാന്‍ഡ് ചെയ്യണമെന്ന സമരസമിതി പ്രവര്‍ത്തകരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിമാന്‍ഡ് ചെയ്യാന്‍ തക്ക കുറ്റങ്ങള്‍ ഇല്ലെന്നും കോടതിയില്‍ പിഴ കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. കോടതി നടപടികള്‍ക്ക് തടസം സൃഷ്ടിക്കാതെ കോടതി വിട്ട് പുറത്തുപോകണമെന്നും ജഡ്ജി സമരക്കാരോട് ആവശ്യപ്പെട്ടു. പോസീസിന്റെ ഭാഗത്തുനിന്നു തങ്ങള്‍ക്കു പീഡനങ്ങള്‍ ഉണ്ടായെന്നും സമരം അടിച്ചമര്‍ത്താന്‍ പോലീസ് ലാത്തിച്ചാര്‍ജു നടത്തിയെന്നും സമരക്കാര്‍ കോടതിയെ ബോധിപ്പിച്ചു.