രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

single-img
19 June 2017


ന്യൂഡൽഹി: ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബീഹാർ ഗവർണറായ രാംനാഥ് കോവിന്ദിനെ മത്സരിപ്പിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ അറിയിച്ചു.ഉത്തർപ്രദേശിലെ കാൺപുരിൽനിന്നുള്ള ദലിത് നേതാവായ രാംനാഥിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമാണ്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതൽ ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വരെയുള്ളവരുടെ പേര് എൻഡിഎ സ്ഥാനാർഥി പട്ടികയിൽ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാർഥിയായത്.