വിക്കീപീഡിയക്ക് കുമ്മനമെന്നാല്‍ വലിഞ്ഞ് കയറുന്നവന്‍: ‘ചതിച്ചതാ കുമ്മനംജിയേ ചതിച്ചതാ’ എന്ന് ട്രോളന്മാരും

single-img
17 June 2017

ഒരിടവേളയ്ക്കുശേഷം ശക്തമായ സൈബര്‍ ആക്രമണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ കുമ്മനത്തിന് ട്രോളുകളുടെ പൊങ്കാലയാണ്. എന്നാല്‍ കുമ്മനത്തിന് അതിലും വലിയ പണി കൊടുത്തത് വിക്കീപീഡിയ ആണ്. വിക്കീപീഡിയയില്‍ കുമ്മനമെന്ന് ടൈപ്പ് ചെയ്താല്‍ കുമ്മനം രാജശേഖരന്‍ എന്ന പേരിനൊപ്പം വലിഞ്ഞ് കയറുന്നവന്‍ എന്നു കൂടി കാണാം.

അതിനിടെ കുമ്മനം രാജശേഖരനെ വെട്ടിമാറ്റിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷെയര്‍ ചെയ്ത ഫോട്ടോയും ആഘോഷമാക്കുകയാണ് സൈബര്‍ ലോകം. കുമ്മനത്തെ നൈസായിട്ടങ്ങ് ക്രോപ് ചെയ്‌തെന്നും ക്രോപ്പിങ് ഓപ്ഷന് പറ്റിയ നല്ല ഉദാഹരണമെന്നും ചിലര്‍ പറയുമ്പോള്‍ ചതിച്ചതാ കുമ്മനത്തെ ചതിച്ചതാ എന്നുപറഞ്ഞുകൊണ്ടാണ് ചിലര്‍ കുമ്മനത്തിന്റെ നടപടിയെ പരിഹസിക്കുന്നത്.

വലിഞ്ഞ് കേറി വന്ന ജഡിലശ്രീയ കട്ട് ചെയ്ത് പിണറായി സഖാവെന്നും കുമ്മനംജി യെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നാല് ഫഌ്ക് മെട്രോക്ക് മുകളില്‍ വെക്കും എന്ന് സംഘം അറിയിച്ചെന്നും ചിലര്‍ കളിയാക്കുന്നു. കല്യാണം വിളിക്കാതെ പോയി മൂക്കുമുട്ടം തിന്ന്, ചെക്കന്റെയൊപ്പം ഫോട്ടോയുമെടുക്കാനുള്ള അല്‍പ്പത്തമാണ് കുമ്മനം കാട്ടിയതെന്നാണ് മറ്റ് ട്രോളന്മാര്‍ ആരോപിക്കുന്നത്.