ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍: വാതുവെപ്പിലൂടെ മറിയുന്നത് കോടികള്‍

single-img
17 June 2017

ലണ്ടന്‍: നാളെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നടക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ പന്തയമാണ് വാതുവെപ്പിലൂടെ അരങ്ങേറുക. ഇംഗ്ലണ്ടില്‍ മാത്രം 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ ചൂതാട്ടം നിയമവിധേയമായതാണ് ഇംഗ്ലണ്ടില്‍ ഇത്രയധികം വാതുവെപ്പ് നടക്കാന്‍ കാരണം. ആള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇന്ത്യയാണ് വാതുവെപ്പുകാരുടെ ഫേവറേറ്റ്. ഇന്ത്യ ജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെച്ച് അങ്ങനെ സംഭവിച്ചാല്‍ 147 രൂപ ലഭിക്കും. പാകിസ്താന്‍ അനുകൂലമായി പന്തയം വെച്ച് വിജയിച്ചാല്‍ 300 രൂപയാണ് ലഭിക്കുകയെന്നാണ് സൂചന.

ഇന്ത്യ ഒരു വര്‍ഷം കളിക്കുന്ന മല്‍സരങ്ങളില്‍ പരമാവധി രണ്ട് ലക്ഷം കോടി രൂപയുടെ വാതുവെപ്പ് ആഗോളതലത്തില്‍ നടക്കുന്നുണ്ടെന്നും എ.ജി.എഫ് സി.ഇ.ഒ റോളണ്ട് ലാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 10 ഓവറില്‍ ഓരോ ടീമുകളുടെയും സ്‌കോര്‍, അതുപോലെ വിക്കറ്റുകള്‍ എന്നിവയെ കുറിച്ചെല്ലാം പന്തയം വെക്കാന്‍ സാധിക്കും