ആധാറില്ലെങ്കില്‍ ഡിസംബര്‍ 31 മുതല്‍ ബാങ്ക് അക്കൗണ്ട് റദ്ദാക്കും; ബാങ്ക് അക്കൗണ്ടിനും ആധാര്‍ നിര്‍ബന്ധമാക്കി

single-img
16 June 2017

ന്യൂഡല്‍ഹി: എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 31ന് മുമ്പ് നിലവിലുള്ള അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ഇത് ചെയ്യാത്ത പക്ഷം അക്കൗണ്ടുകള്‍ റദ്ദാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.

നേരത്തെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു. ജൂലൈ ഒന്നിനകം ഇത് ചെയ്യാത്തവരുടെ പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ നിര്‍ബന്ധിമാക്കിയിരിക്കുന്നത്.