സിനിമയിലെ ആണ്‍മേല്‍ക്കോയ്മ; താന്‍ നേരിട്ട അനുഭവം പങ്കുവെച്ച് റിമ കല്ലിങ്കല്‍

single-img
15 June 2017

തുറന്നു പറച്ചിലുകളിലൂടെ വിവാദങ്ങള്‍ വിളിച്ചു വരുത്തുന്ന നടിയാണ് റിമ കല്ലിങ്കല്‍. അതിന്റെ പേരിലുളള വിവാദങ്ങള്‍ക്ക് ചെവികൊടുക്കാറുമില്ല. ഇപ്പോഴിതാ വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് റിമ. സിനിമയിലെ ആണ്‍മേല്‍ക്കോയ്മയെ എതിര്‍ത്തതിന്റെ പേരില്‍ ചില നടിമാര്‍ക്ക് അവസരങ്ങള്‍ ലഭിക്കാതെ പോകുന്നുവെന്നും ചിലരെ ഒറ്റപ്പെടുത്തുന്നുവെന്നുമാണ് താരം പറയുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാന്‍ ചെയ്യാനിരിക്കുന്ന ഒരു സിനിമയുണ്ട്. അതില്‍ നായികയ്ക്കാണ് പ്രാധാന്യം. നായകന്‍ ആകുമോയെന്ന് ഒരു നടനോട് ചോദിച്ചു. താന്‍ നായകന് പ്രാധാന്യമുളള സിനിമയില്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു നടന്റെ നിലപാട്. താനൊരു പുരുഷ വിരോധി അല്ലെന്നും പുരുഷന്മാരാണ് എന്റെ സുഹൃത്തുക്കളധികവുമെന്നും റിമ പറയുന്നു. സ്‌ക്രിപ്റ്റുമായി സംവിധായകന്‍ വരുമ്പോള്‍ നടിമാര്‍ ചോദിക്കണം, ഇതില്‍ എന്താ എനിക്ക് ചെയ്യാനുളളതെന്ന്. ഒരു വിലയുമില്ലാത്ത റോളുകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേയെന്നും റിമ ചോദിക്കുന്നു.

ഞാന്‍ ഒരുപാട് പ്രേമിച്ചിട്ടുമുണ്ട്. ഒരു മോറല്‍ പൊലീസിങ്ങിനെയും പേടിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഈ പറയുന്ന മോറല്‍ പെലീസുകാരൊക്കെ തിരിഞ്ഞുനിന്ന് അവര്‍ക്കു വേണ്ടതൊക്കെ ചെയ്യും. അതുകൊണ്ട് ഗോ ആന്‍ഡ് ലൌ എന്നാണ് റിമയുടെ നിലപാട്.