തൊട്ടിലില്‍ നിന്ന് എങ്ങനെ ‘എസ്‌കേപ്പാകാം’; ഇരട്ട കുട്ടികളുടെ വീഡിയോ വൈറല്‍

single-img
15 June 2017

ന്യൂജന്‍ പിള്ളേരുടെ സാഹസികതയാണ് ഏവര്‍ക്കും പ്രിയം. ഇരട്ട കുട്ടികള്‍ സാഹസികമായി പരസ്പരം തൊട്ടിലിന് പുറത്ത് ചാടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പരസ്പരം സഹായിച്ച് തൊട്ടിലിന് പുറത്ത് ചാടുന്ന വികൃതി കുട്ടന്മാരുടെ വീഡിയോ അമ്മ ചെല്‍സിയാണ് പകര്‍ത്തിയത്.

ന്യുജേഴ്‌സി സ്വദേശികളായ ഇരട്ട സഹോദരങ്ങളായ ഗ്രീസനും ജൂത അള്‍ഡറുമാണ് തൊട്ടില്‍ സാഹസികമായി ചാടുന്നത്. സഹോദരന് പുറത്ത് ചാടാന്‍ വേണ്ടി മറ്റൊരാള്‍ സഹായിക്കുന്ന ഇരട്ട സഹോദരന്റെ പെടാപ്പാട് കാണുന്നവരില്‍ ചിരിയുണര്‍ത്തും. കഷ്ടപ്പെട്ട് ഒരാള്‍ പുറത്ത് ഇറങ്ങുകയും പിന്നീട് മറ്റേയാളെ പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

അനിയനെ തൊട്ടില്‍ നിന്ന് പുറത്ത് ചാടിക്കുന്ന ചേട്ടന്റെ ദ്യശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍ പ്രചാരണം നേടിയതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സാഹോദര സ്‌നേഹം പങ്കുവെക്കുന്ന ഇരട്ട കുട്ടികളുടെ വീഡിയോയെത്തുന്നത്.