‘യുദ്ധത്തിന് ഉത്തരവിടുന്നവര്‍ പോയി യുദ്ധം ചെയ്യട്ടെ’: വിവാദ പരാമര്‍ശവുമായി സല്‍മാന്‍ഖാന്‍

single-img
14 June 2017

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് പ്രശ്‌നം രൂക്ഷമായിരിക്കേ വിവാദ പരാമര്‍ശവുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. യുദ്ധത്തിന് ഉത്തരവ് നല്‍കുന്നവര്‍ പോയി യുദ്ധം ചെയ്യട്ടേയെന്നായിരുന്നു ഒരു സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ താരത്തിന്റെ പരാമര്‍ശം.

യുദ്ധത്തെ കുറിച്ച് പറയുന്നവര്‍ ആദ്യം ചിന്തിക്കേണ്ടത് പട്ടാളക്കാരെ കുറിച്ചാണെന്നും യുദ്ധത്തില്‍ രണ്ട് വശത്തും നാശം സംഭവിക്കുമെന്നും കുടുംബങ്ങള്‍ക്ക് മക്കളേയും അച്ഛന്‍മാരെയും നഷ്ടപ്പെടുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ട്യൂബ്‌ലൈറ്റ്’ സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സല്‍മാന്‍ ഇത്തരമൊരു അഭിപ്രായം പ്രകടപ്പിച്ചത്. 1962 ലെ ഇന്ത്യചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്‌ലൈറ്റ് കഥപറയുന്നത്. ജൂണ്‍ 23ന് ലോകവ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും.