നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഗൂഢാലോചന വെളിപ്പെടുത്തിയേക്കും

single-img
13 June 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രതികളായ പള്‍സര്‍ സുനി, പ്രദീപ് എന്നിവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ പോവുകയാണെന്നാണ് വിവരം. ഇന്നലെ കേസ് പരിഗണിക്കുമ്പോള്‍ ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വാദം കേള്‍ക്കാത്തതിനാല്‍ അതുണ്ടായില്ല.

ജാമ്യഹര്‍ജിയിലെ വാദം കോടതി ജൂണ്‍ 17ലേക്ക് മാറ്റിയിരുന്നു. കേസില്‍ ഗൂഢാലോചന നടത്തിയിട്ടുള്ളവര്‍ ഇപ്പോഴും പുറത്താണെന്നും അവര്‍ പ്രതിപട്ടികയില്‍ ഇല്ലെന്നുമുള്ള നിലപാടാണ് പ്രതികള്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതികളുടെ ഗൂഢാലോചന വാദം പൊലീസ് തള്ളിക്കളയുകയാണ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കപ്പുറത്തേക്ക് മറ്റാരെയും പ്രതികളാക്കാനുള്ള തെളിവുകള്‍ ഇത് വരെ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ വിലപേശല്‍ തന്ത്രമാണ് നടത്തുന്നതെന്നാണ് പോലീസ് കരുതുന്നത്.