‘മോഹന്‍ലാല്‍ ഉടന്‍ ഫീല്‍ഡ് ഔട്ടാകും’; മോഹന്‍ലാലിനെ പൊട്ടിച്ചിരിപ്പിച്ച് ഇന്നസെന്റ്

single-img
13 June 2017

കൊച്ചി: മോഹന്‍ലാല്‍ സിനിമയില്‍ നിന്നും ഔട്ടാകുമെന്ന് ഇന്നസെന്റ്. പാലക്കാട് ഒരു ലൊക്കേഷനില്‍ ഷൂട്ട് നടക്കുമ്പോഴാണൂ സംഭവം. ലൊക്കേഷനില്‍ ആദ്യം എത്തിയത് ഇന്നസെന്റാണ്. ധാരളം ആളുകള്‍ ഷൂട്ടിങ്ങ് കാണാന്‍ എത്തിട്ടുണ്ടായിരുന്നു. ഇന്നസെന്റിനെ കണ്ടതും കൂട്ടത്തിലെ പെണ്‍കുട്ടികള്‍ അടുത്തേയ്ക്ക് ഓടി വന്നു. ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫിനുമൊക്കെയായി ആകെ ബഹളം. ഇതിനിടയിലാണു മോഹന്‍ലാലിന്റ വരവ്. ഇതോടെ പെണ്‍കുട്ടികളെല്ലാം മോഹന്‍ലാലിന്റെ അടുത്തേക്കോടി.

തിരക്കെല്ലാം കഴിഞ്ഞു ലാല്‍ അടുത്തുവന്ന് ഇന്നസെന്റിനോട് പറഞ്ഞു ദുഃഖിതനാണല്ലെ.. എന്തിനു ദുഃഖിക്കണം എന്നായി ഇന്നച്ചന്‍. കുട്ടികളെല്ലാം നിങ്ങളെ ഒഴിവാക്കി എന്റെ അടുത്തുവന്നതില്‍ എന്നു മോഹന്‍ലാല്‍ തിരിച്ചു പറഞ്ഞു. ഇതിനു മറുപടിയായി താന്‍ അതീവ ദുഃഖിതനാണെന്നായി ഇന്നസെന്റ്. താന്‍ ഒരു തമാശ പറഞ്ഞതാണെന്നും ഇന്നച്ചന്‍ അതു കാര്യമാക്കേണ്ട എന്നും മോഹന്‍ലാല്‍ പറഞ്ഞു.

തമാശയായാലും കാര്യമായാലും അതു തുറന്നു പറയുന്നതില്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്ന് ഇന്നസെന്റും പറഞ്ഞു. എന്തുകാര്യം തുറന്നു പറയുന്നതിലാണ് എന്നു മോഹന്‍ലാല്‍ ചോദിച്ചു. കാര്യം എന്താണ് എന്നു വീണ്ടും വീണ്ടും തിരക്കിയ മോഹന്‍ലാലിനോട് നിങ്ങള്‍ ഉടന്‍ ഫീല്‍ഡ് ഔട്ടാകും അതുകൊണ്ട് എത്രയും പെട്ടെന്ന് ഫോട്ടോ എടുക്കാനുള്ള ആവേശമാണ് അവര്‍ കാട്ടിയത്, പക്ഷേ എന്റെ കാര്യം അങ്ങനെയല്ലല്ലോ, ഞാന്‍ ഇവിടെ എന്നും ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാം. എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഇതൊരു കൂട്ട ചിരിയിലാണ് അവസാനിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.