‘ഭീമനെ കാണാന്‍ കൊതിച്ച് ദേവസേന’; മഹാഭാരതം കാണാന്‍ കാത്തിരിക്കുകയാണെന്ന് അനുഷ്‌ക

single-img
12 June 2017

ഹൈദരാബാദ്: ചലച്ചിത്ര ലോകം ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതം കാണാന്‍ ആഗ്രഹം പ്രകടപ്പിച്ച് നടി അനുഷ്‌ക. മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ താന്‍ കാത്തിരിക്കുകയാണ്. ‘മഹാഭാരതം ഇറങ്ങുമ്പോള്‍ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും’ ബാഹുബലിയിലെ ദേവസേനയെന്ന കഥാപാത്രത്തെ അന്വശരമാക്കി മാറ്റിയ അനുഷ്‌ക പറഞ്ഞു.

ബ്രഹ്മാണ്ഡ ചിത്രമായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ ഭീമനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന വിസ്മയം എന്നു സിനിമാലോകം വിശേഷിപ്പിക്കുന്ന മഹാനടന്‍ മോഹന്‍ലാല്‍ ആണ്.ജ്ഞാനപീഠപുരസ്‌കാരം നേടിയ എം.ടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. മോഹന്‍ലാലെന്ന മഹാനടന്‍ ഭീമനെ അവതരിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ അദ്ഭുതമാകുമെന്ന് അനുഷ്‌ക പറയുന്നു.