എന്‍എസ്എസ് ഓഫീസ് തകര്‍ത്തതില്‍ ക്ഷമാപണവുമായി സിപിഎം;ബിജെപി ഓഫീസെന്ന് കരുതിയാണു സിപിഎം പ്രവര്‍ത്തകര്‍ എന്‍എസ്എസ് ഓഫീസ് ആക്രമിച്ചതെന്നാണു സൂചന

single-img
12 June 2017

കൂത്താട്ടുകുളം: എന്‍.എസ്.എസ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ സി.പി.എം ഏരിയാ കമ്മിറ്റി ക്ഷമാപണം നടത്തി. പ്രവര്‍ത്തകരുടെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. എന്‍എസ്എസ് ഓഫീസിലെ മേശ, കസേര മുതലായവ അടിച്ചു തകര്‍ത്തിരുന്നു.

 

പാലക്കഴയില്‍ ബിജെപി ആഹ്വാനം ചെയ്തഹര്‍ത്താലില്‍ ശേഷം ബി.ജെ.പി അക്രമങ്ങള്‍ക്കെതിരെ സിപിഎം കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടേയാണു എന്‍.എസ്.എസ് ഓഫീസ് തകര്‍ത്തത്. സിപിഎമ്മുകാർക്ക് ഓഫീസ് മാറിപ്പോയതാണെന്നാണ് സൂചന.ഇതിനോട് ചേര്‍ന്നാണ് ബിജെപി.ഓഫീസ് പ്രവര്‍ത്തിക്കുന്നത്.