കോഴിക്കോട്ടെ പാർട്ടി ഓഫീസുകൾക്ക് ഇനി സിസിടിവി സുരക്ഷ:പാർട്ടി ഓഫീസുകളിൽ സിസിടിവി കാമറ സ്ഥാപിക്കാൻ നിർദേശം

single-img
12 June 2017

കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ക്ക് തടയാന്‍ പൊലീസ് നിര്‍ദേശം. ജില്ലയിലെ പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വടകര ഡിവൈഎസ്പിയാണ് രാഷ്ട്രീയ പാർട്ടികളെ നിർദേശം അറിയിച്ചത്. രാത്രികാലങ്ങളിൽ പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള അക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിർദേശം.