ഐഫോണ്‍ 7ന് 15,000 രൂപ കുറവ്

single-img
11 June 2017

ഫ്‌ളിപ്പ്കാര്‍ട്ടിലെ ഐഫോണ്‍ 6ന്റെ വില്പനയ്ക്ക് തിരിച്ചടിയേകാന്‍ ആമസോണ്‍ രംഗത്ത്. ഐഫോണ്‍ 7ന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആമസോണ്‍ ആപ്പിള്‍ ആരാധകരെ കയ്യിലെടുക്കുന്നത്. 15,000 രൂപ വരെയാണ് ഐഫോണ്‍ 7ന് ആമസോണ്‍ ഇളവ് നല്‍കുന്നത്. 60,000 രൂപ വിലയുള്ള ഐഫോണ്‍ 7ന്, 15,251 രൂപ കിഴിവോടെ 44,749 രൂപക്ക് ലഭിക്കും.

കഴിഞ്ഞ ദിവസം 17,000 രൂപ വരെ ഓഫര്‍ വിലയിലാണ് ആമസോണില്‍ ഐഫോണ്‍ വില്‍പ്പനക്ക് വെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഫ്‌ളിപ്പ്കാര്‍ട്ട് വന്‍ വിലക്കുറവില്‍ ഐഫോണ്‍ 6 വില്‍പ്പനക്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവുമായി ആമസോണും രംഗത്തെത്തിയിരിക്കുന്നത്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്‌പ്ലേ, ഒപ്റ്റില്‍ സെറ്റ്ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്‌സല്‍ കാമറ. 4സ വീഡിയോ റെക്കോര്‍ഡിങ്, 1334ഃ750 റെസലൂഷന്‍, 1960 എം.എ.എച്ച് ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ് ഐഫോണ്‍ 7ന്റെ പ്രത്യേകതകള്‍.