അനുഷ്‌ക-പ്രഭാസ് വിവാഹം; വ്യാജവാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമങ്ങളുടെ മുഖത്തടിക്കാന്‍ മടിക്കില്ലെന്ന് അനുഷ്‌ക

single-img
11 June 2017

അനുഷ്‌കയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കാനിരിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് അനുഷ്‌ക. ഇത്തരം ഗോസിപ്പ് ഇങ്ങനെ വിശ്വാസയോഗ്യമാകും വിധത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് അനുഷ്‌ക പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ ഇനിയും വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ മാധ്യമങ്ങളുടെ മുഖത്തടിക്കാന്‍ താന്‍ മടിക്കില്ലെന്ന് അനുഷ്‌ക വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനുഷ്‌ക പറഞ്ഞു.

മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്തതിന് ശേഷം ഈ ഗോസിപ്പ് ശക്തമായി. ദേവസേനയെയും ബാഹുബലിയെയും പോലെ അനുഷ്‌കയും പ്രഭാസും ഒന്നിച്ച് കാണണം എന്ന ആഗ്രഹത്തിന്റെ പുറത്ത് പലരും ഗോസിപ്പുകള്‍ പടച്ചുവിട്ടു.

ഇതിനിടെ പ്രണയം പൊളിഞ്ഞെന്നും പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ പ്രഭാസ് വിവാഹിതനാകുന്നുവെന്നും വ്യവസായ പ്രമുഖന്റെ മകളാണ് ഭാവി വധുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പ്രഭാസിന്റെ വീട്ടുകാര്‍ നിഷേധിച്ചു. ഇതോടെയാണ് വീണ്ടും അനുഷ്‌കയിലേക്കായി ഗോസിപ്പുകള്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.