വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി; അമലാ പോളിനെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാര പൊലീസ്

single-img
10 June 2017

സിനിമാ താരങ്ങളെ സദാചാരം പടിപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ. കഴിഞ്ഞ കുറേ നാളായി ഇവര്‍ നടിമാരുടെ വസ്ത്രം ശരിയാക്കിയിട്ടെ അടങ്ങു എന്ന വാശിയിലാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ദംഗല്‍ നായിക ഫാത്തിമ സനയും ആയിരുന്നു ഇന്നലെത്തെ ഇരകളെങ്കില്‍ ഇന്ന് അത് തെന്നിന്ത്യന്‍ താര സുന്ദരി അമലാ പോളാണ്. അമലപോള്‍ ഫെയ്സ്സ്ബുക്കിലിട്ട പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലെ സദാചാര പോലീസിന് പിടിക്കാത്തത്.

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണാമെന്നും പറഞ്ഞ് മര്യാദ പടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സദാചാര പോലീസുകാര്‍. ഒരു മലയാളി ആണെന്ന് പറയാന്‍ ലജ്ജ തോന്നുന്നില്ലേ.. ഇത് പോലുള്ള വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല.. എന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന കമന്റുകളില്‍ പലതും അതിരുകടക്കുന്നുണ്ട്. അതേസമയം അമല പോളിനെ പിന്തുണച്ചും ഒരു വിഭാഗം എത്തിയിട്ടുണ്ട്. അമലയുടെ അതിജീവനത്തേയും തിരിച്ചുവരവിനേയുമാണ് അവര്‍ പിന്തുണയ്ക്കുന്നത്.