ടൈറ്റില്‍ അടിച്ചുമാറ്റിയെന്ന പരാതി; രജനികാന്ത് ചിത്രം കാല കരികാലന്‍ കോടതിയില്‍

single-img
9 June 2017

ടൈറ്റില്‍ അടിച്ചുമാറ്റിയെന്ന പരാതിയെ തുടര്‍ന്ന് രജനികാന്ത് ചിത്രം കാല കരികാലന്‍ കോടതിയില്‍. രജനീകന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കാല കരികാലനെതിരെ സിനിമാ നിര്‍മാതാവ് കെ.രാജശേഖരന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സിനിമ കോടതിയിലെത്തിയത്.

കാലാ കരിക്കാലന്‍ എന്ന പേര് താന്‍ നേരത്തെ തന്നെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ വിധിവരുന്നതു വരെ സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. രാജശേഖരന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നായകന്‍ രജനികാന്ത്, സംവിധായകന്‍ പാ രഞ്ജിത്ത്, ചിത്രത്തിന്റെ നിര്‍മാതാവ്, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എന്നിവര്‍ക്ക് ചെന്നൈ അസിസ്റ്റന്റ് സിറ്റി സിവില്‍ ജഡ്ജി ആര്‍.കെ.പി. തമിളരസി നോട്ടീസ് അയച്ചു. ജൂണ്‍ പതിനഞ്ചിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രമാണ് കാല കരികാലന്‍.