ഹര്‍ത്താലില്‍ വലഞ്ഞ് ജനം; കോഴിക്കോട് ജില്ലയില്‍ നാളെയും ഹര്‍ത്താല്‍

single-img
9 June 2017

കോഴിക്കോട്: ജനങ്ങളെ ദുരിതത്തിലാക്കി ജില്ലയില്‍ നാളെയും ഹര്‍ത്താല്‍. ബിഎംഎസിന്റെ ഓഫിസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ബിജെപിയും ഹര്‍ത്താലിനെ പിന്തുണക്കുകയായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കോഴിക്കോട് ഹര്‍ത്താല്‍. ഇന്ന് പുലര്‍ച്ചെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചു കോഴിക്കോട് ഹര്‍ത്താലായിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെ, പലയിടത്തും ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പുറമേയാണ് നാളെത്തെ ഹര്‍ത്താല്‍.