‘ആ കാറില്‍ നിന്നുള്ള കൂട്ടനിലവിളി ഇപ്പോഴും തന്റെ ചെവിയിലുണ്ട്’; ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ ജയസൂര്യ

single-img
5 June 2017

കൊച്ചി: മലപ്പുറത്തെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ ജയസൂര്യ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ജയസൂര്യ പങ്കുവെക്കുന്നത്.

മലപ്പുറം കാക്കഞ്ചേരിയില്‍ ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ജയസൂര്യയുടെ ചങ്കിടിപ്പിച്ച അനുഭവമുണ്ടായത്. ചെമ്മാട് കോഴിക്കോട് റൂട്ടിലോടുന്ന നാലകത്ത് എന്ന ബസ് ഒരു വളവില്‍ വച്ച് ജയസൂര്യ സഞ്ചരിച്ച വാഹനത്തെ അമിതവേഗതയിലാണ് മറികടന്നത്. ഈ മറികടക്കലിനിടെ എതിരെ വന്ന ഒരു കാര്‍ തലനാരിഴയ്ക്കാണ് ബസ്സില്‍ നിന്ന് രക്ഷപ്പെട്ടത്. ആ കാറില്‍ നിന്നുള്ള കുടുംബത്തിന്റെ കൂട്ടനിലവിളി ഇപ്പോഴും തന്റെ ചെവിയിലുണ്ടെന്ന് ജയസൂര്യ പറഞ്ഞു. എന്റെ ചേട്ടന്‍മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാവരുതെന്നും ജയസൂര്യ പറയുന്നു.