കാറിനെ ഇടിച്ചുതകര്‍ത്ത് കുതിര; വീഡിയോ വൈറല്‍

single-img
5 June 2017

ജയ്പുര്‍ ക്ലബ്ബിന് സമീപമായിരുന്നു ഈ സംഭവം. നിയന്ത്രണംവിട്ട കുതിര കാറിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത കുതിര കാറിനുള്ളിലെത്തി. പത്ത് മിനിറ്റോളമാണ് കുതിര കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ ശ്രമപ്പെട്ടാണ് കുതിരയെ രക്ഷിച്ചത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.