“ഇങ്ങനെയും മരം നടാം”; ബിന്ദുകൃഷ്ണക്കെതിരെ ട്രോളുകളുടെ പെരുമഴ

single-img
5 June 2017

തിരുവനന്തപുരം: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് കൊല്ലത്ത് വൃക്ഷത്തൈകളെ മൂടുന്ന കുഴികളെടുത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെയും പ്രവര്‍ത്തകരുടെയും മരത്തൈ നടല്‍. വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെ ഇങ്ങനെയും മരം നടാം എന്ന വിധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കളിയാക്കി ട്രോളുകള്‍ നിരന്നു കഴിഞ്ഞു.

മരം ഒരു കുടുംബാംഗമെന്ന പരിപാടിയിലാണ് കോണ്‍ഗ്രസുകാര്‍ മരത്തൈ നട്ടത്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി വാരാചരണത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുക്കാന്‍ എത്തിയത്. വൃക്ഷത്തൈകള്‍ അകത്തുവെച്ചാല്‍ ഇലപോലും കാണാതെ മൂടിപ്പോകുന്ന വിധത്തിലാണ് കുഴികള്‍ തയ്യാറാക്കിയിരുന്നത്.

ബിന്ദുകൃഷ്ണയും കൂടെയുളള പ്രവര്‍ത്തകരും മഹാഗണി വെച്ച് നടന്നു നീങ്ങുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നാണ് മറ്റു പ്രവര്‍ത്തകര്‍ ഓരോരുത്തരും ഓടി വന്ന് മരത്തൈകളുമായി വലിയ കുഴികളെ സമീപിക്കുന്നതും ഫോട്ടോ എടുക്കു എന്നുപറഞ്ഞുകൊണ്ട് താഴേക്ക് മരത്തൈകള്‍ ഇടുന്നതും. കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തക വൃക്ഷത്തൈ എടുത്ത് കുഴിക്കരികില്‍ വന്നതിനുശേഷം താഴേക്ക് ഇടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 

മരം ഒരു കുടുംബാംഗം…കൊല്ലം ഡിസിസി യുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണം…

Posted by Bindhu Krishna on Sunday, June 4, 2017