അമിത് ഷാക്കെതിരെ ലീഗ്; അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ വര്‍ഗീയ കലാപം ഉണ്ടാകുന്നുവെന്ന് കെപിഎ മജീദ്

single-img
4 June 2017

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. അമിത്ഷായുടെ പ്രസ്താവന കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്‌ലീം ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമിത് ഷാ മതപരമായ വിഭാഗീയത ഉണ്ടാക്കുകയാണ്. അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതിയെന്നും മജീദ് പറയുന്നു. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. കേരളം കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.