ഇലക്ട്രിക് ബസ്സുമായി ഹ്യുണ്ടായി എത്തുന്നു; ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 290 കിലോമീറ്റര്‍ സഞ്ചരിക്കും

single-img
4 June 2017

പരിസ്ഥിതി മലിനീകരണം പ്രകൃതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പരിസഥിതി മലിനീകരണം തടയാന്‍ വാഹന രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കാനാണ് ഇവരുടെ പുത്തന്‍ പദ്ധതി. വിപണന സാധ്യത മുന്നില്‍ കണ്ടാണ് പുതിയ മോഡലുകള്‍ വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്നത്.

ഇതിന് തുടക്കമെന്ന നിലയില്‍ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായി ‘ഇലക് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഇലക്‌ട്രോണിക് ബസ് പുറത്തിറക്കി വാഹന ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ്. കൊറിയയില്‍ നടന്ന ഹ്യുണ്ടായി ട്രക്ക് ആന്‍ഡ് ബസ് മൊഗാ ഫെയറിലാണ് ഇലക്‌സിറ്റി ഹ്യൂണ്ടായി ആദ്യം അവതരിപ്പിച്ചത്.

260 kwh ഇലക്ട്രിക് മോേട്ടാറാണ് ബസിനെ ചലിപ്പിക്കുന്നത്. 256 kwh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയാണ് ബസിലെ ഇലക്ട്രിക് മോേട്ടാറിനുള്ള വൈദ്യുതി നല്‍കുന്നത്. ഒാേട്ടാമാറ്റിക് ടെംമ്പറേച്ചര്‍ കണ്‍ട്രോള്‍ സംവിധാനം ബാറ്ററിയില്‍ അധിക ചാര്‍ജ് കയറുന്നത് തടയും. സാധാരണ ബസുകളുമായി താരത്മ്യം ചെയ്യുേമ്പാള്‍ ഇലക്ട്രിക് ബസുകള്‍ക്ക് ഇന്ധന ചിലവ് മൂന്നിലൊന്ന് കുറവാണ്.

ഒറ്റ ചാര്‍ജില്‍ 290 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇലക്ട്രിക് ബസ് കണ്‍സെപ്റ്റ് ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നെങ്കിലും ഉല്‍പ്പാദനം ആരംഭിച്ചിരുന്നില്ല. ഹ്യൂണ്ടായിക്ക് പിന്നാലെ മറ്റു മുന്‍നിര വാഹന നിര്‍മ്മാതാക്കളും ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിലാണ്.