പുതിയ സീരീസുകളുമായി നോക്കിയ വീണ്ടും, ജൂണ്‍ 13ന് പുതിയ ഫോണുകള്‍ വിപണിയില്‍ എത്തും

single-img
3 June 2017

ഒരുകാലത്ത് ഏഷ്യന്‍ വിപണി കീഴടക്കിയിരുന്ന നോക്കിയ പുതിയ ഫോാണുകളുമായി വിപണി കീഴടക്കാന്‍ വീണ്ടും എത്തുന്നു. ഈ മാസം ജൂണ്‍ 13നാണ് ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകളാണ് എത്തുന്നത്. ഈ രണ്ട് ഫോണുകളും ബാഴ്‌സലോണയില്‍ ലോഞ്ച് ചെയ്തിരുന്നു. നോക്കിയ 6, നോക്കിയ 5 എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളാണ്. എന്നാല്‍ നോക്കിയ 3 ബജറ്റ് ഫോണും.

നോക്കിയ 6, നോക്കിയ 5 എന്നിവയ്ക്ക് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറും കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഡിസ്‌പ്ലേയുടെ താഴെയായി കാണാം. നോക്കിയ 6ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ്. എന്നാല്‍ നോക്കിയ 3 ഒരു ബജറ്റ് ഫോണാണ്. ഈ ഫോണിന് ചെറിയ സൈസും കൂടാതെ ഫിങ്കര്‍പ്രിന്റ് സ്‌കാനറും അതില്‍ ഇല്ല. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് 6737 SoC, 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയിഡ് ന്യുഗട്ട് എന്നിവയുമാണ്.