വിപ്രോ ഓഫീസിന് വീണ്ടും ഇമെയില്‍ ഭീഷണി; 500 കോടി രൂപയുടെ ബിറ്റ് കോയിന്‍ നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകും

single-img
2 June 2017

പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ വീണ്ടും ഇമെയില്‍ ഭീഷണി. 500 കോടി രൂപ ബിറ്റ് കോയിനായി നല്‍കണം എന്നാണ് ഇത്തവണയും ഭീഷണി. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് [email protected] എന്ന മെയില്‍ ഐഡിയില്‍ നിന്നുള്ള സന്ദേശത്തില്‍ പറയുന്നു. ഇതിനു മുന്‍പും 500 കോടി രൂപ ബിറ്റ് കോയിനായി ആവശ്യപ്പെട്ട് ഇതേ മെയില്‍ ഐഡിയില്‍ നിന്ന് ഭീഷണി സന്ദേശം വന്നിരുന്നു.

സ്വിസര്‍ലാന്‍ഡില്‍ നിന്നുള്ള ഐപി അഡ്രസിലാണ് മെയില്‍ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ഐപി അഡ്രസ് മാറ്റിയതാകാമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇത്തവണത്തെ സന്ദേശത്തിനു പിന്നിലും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇമെയില്‍ ഭീഷണിയെ തുടര്‍ന്ന് എല്ലാ ഓഫീസുകളുടയും സുരക്ഷ വിപ്രോ ശക്തമാക്കിയിട്ടുണ്ട്.