അമിത് ഷായെ കേരളത്തിലേക്ക് ‘സ്വാഗതം’ ചെയ്ത് ട്രോളര്‍മാര്‍; സോഷ്യല്‍മീഡിയയില്‍ ഷാക്കെതിരെ ട്രോളുകളുടെ പെരുമഴ

single-img
2 June 2017

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സ്വീകരിച്ചത് ശരിക്കും സോഷ്യല്‍ മീഡിയ ആണെന്ന് പറയേണ്ടി വരും. അത്രക്കു മാത്രമുണ്ട് അമിത് ഷാക്ക് ട്രോളുകള്‍. അമിത്ഷായ്ക്ക് പകരം അലവലാതി ഷാജി എന്ന് ഹാഷ്ടാഗിട്ട്, കേരളത്തിലേക്ക് സ്വാഗതം എന്നിങ്ങനെയുള്ള ട്വീറ്റുകളാല്‍ നിറയുകയാണ് ട്വിറ്റര്‍. അലവലാതി ഷാജി ഹാഷ് ടാഗ് തന്നെ ഇപ്പോള്‍ ട്രെന്‍ഡിങാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അലവലാതി ഷാജി എന്ന പേരില്‍ ഒരു പ്രൊഫൈല്‍ തന്നെ അമിത് ഷായെ ട്രോളുന്നതിനായി ട്വീറ്ററില്‍ രൂപീകരിച്ചിരുന്നു. ദരിദ്രരെ കാണാന്‍ പോകുമ്പോള്‍ ക്യാമറയുമായി പോകുന്ന ‘അലവലാതി ഷാജി’ നിങ്ങളാണോ എന്നാണ് ഒരാള്‍ ട്വീറ്റിലൂടെ ചോദിക്കുന്നത്. തിരിച്ച് പോകുമ്പോള്‍ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോകണമെന്ന് ചിലര്‍ ട്രോളിയിട്ടുണ്ട്. കേരളത്തില്‍ പ്രഭാത ഭക്ഷണമായി ബീഫും പൊറോട്ടയും കാണുന്ന അമിത് ഷായെയും മനോഹരമയി ട്രോളിയിട്ടുണ്ട് ട്രോളര്‍മാര്‍.