കശാപ്പ് നിരോധനം: ജൂണ്‍ എട്ടിന് പ്രത്യേക നിയമസഭ സമ്മേളനം ചേരും

single-img
2 June 2017

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിരോധനം ചര്‍ച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ജൂണ്‍ എട്ടിന് വിളിച്ച് ചേര്‍ക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്ര ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കും. ബദല്‍ നിയമനിര്‍മാണവും ചര്‍ച്ചചെയ്യും. ബുധാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും തിയതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നില്ല. കശാപ്പ് നിരോധനത്തെ എതിര്‍ക്കുന്ന സമീപനമാണ് യു.ഡി.എഫും എല്‍.ഡി.എഫും കൈകൊള്ളുന്നത്.