മയില്‍ ബ്രഹ്മചാരിയായ പക്ഷി: രാജസ്ഥാന്‍ ജഡ്ജിയുടെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍ മീഡിയ

single-img
1 June 2017

മയില്‍ ബ്രഹ്മചാരിയായ പക്ഷിയാണെന്നും ഗര്‍ഭം ധരിക്കാറുമില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ വിധി പ്രസ്താവനെയെ ആഘോഷിച്ച് സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും. മയിലുകള്‍ ഇണചേരാറില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണീരു കുടിച്ചാണ് ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ ചിരിയടക്കാതെ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍.

എല്ലാ പക്ഷികളെയും പോലെ മയിലുകളും ഇണചേരുകയും മുട്ടയിടാറുമാണ് പതിവ്. കണ്ണീരു കുടിച്ച് പ്രസവിക്കുന്നുവെന്ന വിചിത്രമായ അറിവ് ജഡ്ജിക്ക് എങ്ങനെ ലഭിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ അടക്കം പലരും ചോദിക്കുന്നത്. ചിലര്‍ പോസ്റ്റിനൊപ്പം മയില്‍ ഇണചേരുന്ന ചിത്രവും ഇട്ടിട്ടുണ്ട്.

കൂടാതെ തന്റെ ആത്മാവില്‍ നിന്നുള്ള പ്രചോദനം അനുസരിച്ചാണ് വിധി പ്രസ്താവന നടത്തിയതെന്ന് അവകാശപ്പെടാന്‍ ഒരു ജഡ്ജിക്ക് എങ്ങനെ സാധിച്ചുവെന്നും ചിലര്‍ ചോദിക്കുന്നു. ഹിന്ദുത്വവാദികളെ സുഖിപ്പിച്ച് വിരമിച്ച ശേഷം ഏതെങ്കിലും പദവികള്‍ നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവോ ഈ വിധിയുടെയും പരാമര്‍ശങ്ങളുടെയും പിന്നിലെന്നുവരെ വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്.

മതബോധത്തില്‍ നിന്നാണ് വിധിയെങ്കില്‍ നേരത്തെ ഇദ്ദേഹം പ്രസ്താവിച്ച വിധികള്‍ പുന:പരിശോധിക്കാന്‍ സുപ്രീം കോടതി തയാറാവണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. നേരത്തെ, ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗം പശുവാണെന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നും വിധി പ്രസ്താവന നടത്തി ഇതേ ജഡ്ജി തന്നെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്ത് എത്തി. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇത്തരം മണ്ടത്തരങ്ങളായിരിക്കും ഫലമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

 

ഫാദറും ഫാദറിന്റെ ഫാദറും വല്യ കരച്ചിലുകാരായിരുന്നു…😃#icuchalu #plainjoke #currentaffairsCredits: ‎Midhun Muraleedharan©ICU

Posted by International Chalu Union – ICU on Wednesday, May 31, 2017

ഒരു രാജസ്ഥാൻ മയിൽ ഫാമിലി#icuchalu #plainjoke #currentaffairsCredits: ‎Maitreyan Bodhisathwan©ICU

Posted by International Chalu Union – ICU on Wednesday, May 31, 2017

അങ്ങനെ അവർക്കു 'ദിവ്യാ ഉണ്ണികൾ ' പിറക്കുകയാണ് സൂർത്തുക്കളെ.. പിറക്കുകയാണ്.. Credits:- Syam C Ornath‎‎ (@TM GROUP)TM…

Posted by Troll Malayalam on Wednesday, May 31, 2017