ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

single-img
1 June 2017

ജമ്മുകശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെയാണ് മൂന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചത്. പ്രദേശത്ത് തീവ്രവാദികള്‍ തമ്പടിച്ചിടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

അതിനിടെ, അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നൗഷേര, കെ.ജി മേഖലകളിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് റേഞ്ചേഴ്‌സ് വെടിവയ്പ്പ് നടത്തി. സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്