പഫ്‌സ് വാങ്ങാന്‍ ചോദിക്കാതെ 10 രൂപ എടുത്തു; അമ്മ മകനെ വിറകുകൊള്ളി കൊണ്ട് പൊള്ളിച്ചു

single-img
1 June 2017

പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. തൊടുപുഴ പെരുമ്പിള്ളിച്ചിറയിലാണ് സംഭവം. മൂന്നാം ക്ലാസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് കുട്ടി പണം എടുത്ത് പഫ്‌സ് വാങ്ങിയത്. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ഇവര്‍ കുട്ടിയെ ചോദ്യം ചെയ്യുകയും പണം മോഷ്ടിച്ചെന്ന് പറഞ്ഞ് മുഖത്തും കയ്യിലും അടുപ്പില്‍ നിന്നും തീക്കൊള്ളി എടുത്ത് പൊള്ളിക്കുകയുമായിരുന്നു. കയ്യിലും മുഖത്തും വയറിലും കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല.