മദ്യനയത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ആഷിഖ് അബു, മദ്യപിക്കുന്നവര്‍ക്ക് നല്ല മദ്യം കൊടുക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്

single-img
1 June 2017

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. മദ്യനയം പരിഷ്‌കൃത കാഴ്ചപ്പാടോടെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നെന്ന് ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മദ്യനിരോധനം നടപ്പാക്കിയ രാജ്യങ്ങള്‍ മുഴുവന്‍ വലിയ തിരിച്ചടികള്‍ ഏറ്റുവാങ്ങി നിരോധനം പിന്‍വലിച്ചു എന്നാണ് ചരിത്രമെന്നും ആഷിഖ് പറഞ്ഞു.

നിയന്ത്രണങ്ങളോടെ, മദ്യപിക്കുന്നവര്‍ക്ക് നല്ല മദ്യം കൊടുക്കുകയാണ് പുരോഗമന കാഴചപ്പാടുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. മദ്യ നിരോധനം നമ്മുടെ ടൂറിസം, ഹോട്ടല്‍ വ്യവാസായങ്ങളെ തകര്‍ക്കുകയും, പാരലല്‍ മധ്യലോബിയും കള്ളപ്പണവും പെരുകുകയും, യാതൊരു ഗുണനിലവാര പരിശോധനയും കൂടാതെ മദ്യം ജനങ്ങള്‍ വാങ്ങികുടിക്കുകയും ചെയ്യുമെന്നും ആഷിഖ് അബു പറയുന്നു. അതുകൊണ്ട് തന്നെ മദ്യനയം പരിഷ്‌കൃത കാഴ്ചപ്പാടോടെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മദ്യനിരോധനം നടപ്പാക്കിയ രാജ്യങ്ങള്‍ മുഴുവന്‍ ( അമേരിക്കയടക്കം ) വലിയ തിരിച്ചടികള്‍ ഏറ്റുവാങ്ങി നിരോധനം പിന്‍വലിച്ചു എന്നാണ് ചരിത്രം. നിയന്ത്രണങ്ങളോടെ, മദ്യപിക്കുന്നവര്‍ക്ക് നല്ല മദ്യം കൊടുക്കുകയാണ് പുരോഗമന കാഴചപ്പാടുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. മദ്യ നിരോധനം നമ്മുടെ ടൂറിസം, ഹോട്ടല്‍ വ്യവാസായങ്ങളെ തകര്‍ക്കുകയും, പാരലല്‍ മധ്യലോബിയും കള്ളപണവും പെരുകുകയും, യാതൊരു ഗുണനിലവാര പരിശോധനയും കൂടാതെ മദ്യം ജനങ്ങള്‍ വാങ്ങികുടിക്കുകയും ചെയ്യും.മദ്യനയം പരിഷ്‌കൃതകാഴ്ചപ്പാടോടെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാര്‍ അഭിന്ദനമര്‍ഹിക്കുന്നു.