ആത്മവിശ്വാസമില്ലാത്തതിനാലാണ് അര്‍ണബ് പൊട്ടിത്തെറിക്കുന്നതും കുരയ്ക്കുന്നതും:അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷ് എംപി

single-img
30 May 2017

കോഴിക്കോട്: റിപ്പബ്ലിക് ടിവി ചാനല്‍ എംഡിയും വാര്‍ത്താ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷ് എംപി രംഗത്ത്.കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ സൈന്യത്തിനെതിരെ പ്രസംഗിച്ചു എന്ന വിഷയത്തെ മുന്‍നിര്‍ത്തി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ എംബി രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ അര്‍ണാബ് തുടര്‍ച്ചയായി സംസാരിക്കുന്നത് ചര്‍ച്ചയായിരുന്നു.എംബി രാജേഷിനെ സംസാരിക്കുന്നതിനെ എതിര്‍ത്തതിനെതിരെയും അതേ സമയം അര്‍ണാബിന്റെ ചാനലില്‍ എംബി രാജേഷ് എന്തിന് പോയി എന്നര്‍ത്ഥത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടി കൂടിയായിട്ടാണ് എംബി രാജേഷിന്റെ കത്ത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അര്‍ണാബ് ഒരു സത്യം മാത്രമേ പറഞ്ഞുള്ളു. അത് രാജേഷിനേക്കാളും ഉയര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അര്‍ണാബ് പറഞതാണ് എന്ന് സൂചിപ്പിച്ചാണ് രാജേഷ് കത്ത് ആരംഭിക്കുന്നത്. അത് കാണിക്കുന്നത് അഹങ്കാരം, അസഹിഷ്ണുത, വിലകുറഞ്ഞ സംസ്‌ക്കാരത്തെയുമാണെന്ന് രാജേഷ് കുറ്റപ്പെടുത്തുന്നു. ‘ഞാനൊരു വലിയ നേതാവാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ നിങ്ങളേക്കാള്‍ സത്യസന്ധതയും മാന്യതയും സംസ്‌കാരവും അറിവുമുള്ള അവതാരകരെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. നിങ്ങള്‍ വലിയവനാണെന്ന് കരുതാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍ എനിക്ക് തോന്നുന്നത് നിങ്ങള്‍ പക്ഷപാതിയും തലക്കനവുമുള്ള ആളാണെന്ന് മാത്രമല്ല ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കഴിവും ആര്‍ജവവും വിശ്വാസ്യതയും ആത്മവിശ്വാസവും വരെ കുറവുള്ള ഒരാളാണെന്നാണ്’ -രാജേഷ് തന്റെ പോസ്റ്റില്‍ പറയുന്നു.

ഞാന്‍ കണ്ടതില്‍ ഏറ്റവും ധാര്‍മ്മികത കുറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് താങ്കള്‍ എന്ന് കുറ്റപ്പെടുത്തി എംബി രാജേഷ് മെയ് 26ന് നടന്നതിനെ കുറിച്ച് കത്തില്‍ വിശദീകരിക്കുന്നുണ്ട്.

സൈന്യമെന്നത് താങ്കളുടെ പോലെ ഒരു ന്യൂസ് റൂം അനുഭവമല്ല എന്ന് പറഞ്ഞാണ് രാജേഷ് കത്ത് അവസാനിപ്പിക്കുന്നത്. ഒരു സൈനിക ആശുപത്രിയില്‍ ജനിക്കുകയും സൈനിക കേന്ദ്ര പരിസരങ്ങളില്‍ ജീവിക്കുകയും ചെയ്ത ആളാണ് ഞാന്‍. ഒരു സൈനികന്റെ മകനാണ് ഞാന്‍. താങ്കള്‍ സത്യസന്ധമായി സൈന്യത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും രാജേഷ് ചോദിക്കുന്നു. താങ്കള്‍ താങ്കളുടെ വീഡിയോകള്‍ ഒന്നു കൂടി കാണണമെന്നും മറ്റ് ജോലികളെ കുറിച്ച് കാര്യമായി ആലോചിക്കണമെന്നും പറഞ്ഞാണ് രാജേഷ് കത്ത് അവസാനിപ്പിക്കുന്നത്.
എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അർണാബ്‌ ഗോസ്വാമിക്ക്‌ അയച്ച കത്തു ഇവിടെ എല്ലാവർക്കുമായി പങ്കുവെക്കുന്നു. (An open letter to Arnab…

Posted by MB Rajesh on Monday, May 29, 2017

അതിനിടെ റിപ്പബ്ലിക്ക് ടിവി ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ തുറന്ന കത്തിലൂടെ നിശിത വിമര്‍ശനമുയര്‍ത്തിയ എംബി രാജേഷ് എംപിയെ അഭിനന്ദിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു.

മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം ഇപ്പോള്‍ അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നായിരുന്ന ബല്‍റാമിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

രണ്ട്‌ കാര്യങ്ങൾ:1) ഇന്നത്തെ എറണാകുളത്തെ "മുസ്ലിം ഏകോപന സമിതി" ഹർത്താൽ ശുദ്ധ അസംബന്ധമാണ്‌. കോടതി വിധി, അതെത്ര…

Posted by VT Balram on Monday, May 29, 2017