ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളെ അമേരിക്ക വീഴ്ത്തുമോ, യുദ്ധപ്രതീതി സൃഷ്ടിച്ച് കിം ജോങ് ഉന്‍

single-img
28 May 2017

സോള്‍: അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് നിര്‍മ്മിച്ച മധ്യദൂര മിസൈലുകളുമായി ഉത്തര കൊറിയ രംഗത്തെത്തിയതോടെ മേഖലയില്‍ യുദ്ധത്തിന് കളമൊരുങ്ങി. ഈ സാഹചര്യത്തില്‍ ഉത്തര കൊറിയ നിര്‍മ്മിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ലക്ഷ്യത്തെത്തും മുമ്പേ തീര്‍ക്കാവുന്ന പ്രതിരോധ മിസൈല്‍ അടുത്തയാഴ്ച്ച പരീ്ഷിക്കുമെന്ന്‌ പെന്റഗണ്‍ അറിയിച്ചു.

ആദ്യമായാകും ഇത്തരത്തില്‍ കരയില്‍ നിന്നു തൊടുക്കാവുന്നതും ശേഷികൂടിയതുമായ ഭൂഖണ്ഡാതര മിസൈല്‍ പ്രതിരോധം അമേരിക്ക പരീക്ഷിക്കുന്നത്.
ചൊവ്വാഴ്ച കാലിഫോര്‍ണിയയിലാവും പരീക്ഷണം നടത്തുക. ഭൂഖണ്ഡാതര മിസൈലുകളേക്കാള്‍ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകളെയാവും ചൊവ്വാഴ്ച അമേരിക്ക പരീക്ഷിക്കുകയെന്ന് മിസൈല്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

അതേസമയം നിര്‍മ്മിച്ചെടുത്ത ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്ന് ഉത്തര കൊറിയ അമേരിക്കക്ക മുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച് പരീക്ഷണങ്ങള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നേരിട്ടെത്തി വിലയിരുത്തി. കഴിഞ്ഞ ഞായറാഴ്ച ജപ്പാനിലും യുഎസിന്റെ പ്രധാന സൈനികകേന്ദ്രങ്ങളിലും എത്തുന്നതും ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുളള ബാലിസ്‌ററിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. മിസൈല്‍ ജപ്പാന്‍ കടലിലൂടെ 500 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ തെക്കന്‍ പ്യോങ്യാങ്ങിലെ പുക്ചാങ്ങില്‍നിന്നു വിക്ഷേപിച്ച് വിജയം കാണുകയായിരുന്നു.