ബലാത്സംഗക്കേസുകളില്‍ മാധ്യമങ്ങള്‍ സഹിഷ്ണുത കാണിക്കുന്നില്ലെന്ന് മേനകാ ഗാന്ധി

single-img
28 May 2017

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ മാധ്യമങ്ങള്‍ സഹിഷ്ണുത കാണിക്കുന്നില്ലെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം ഒരു സംഭവത്തിനോടും മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ല. എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും മേനകാ ഗാന്ധി പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നെന്നും മേനകാ ഗാന്ധി പറഞ്ഞു. യു.പിയിലെ ജെവാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.