ഷൂട്ടിങ്ങിനിടെ രണ്‍വീര്‍ സിങ്ങിന് തലയ്ക്ക് പരിക്ക്; ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍

single-img
27 May 2017

പത്മാവതി എന്ന സിനിമയുടെ അവസാന ഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രണ്‍വീര്‍ സിങ്ങിന് തലക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്കേറ്റത് അറിയാതെ ചിത്രീകരണം തുടര്‍ന്നു. പിന്നീട് തലയില്‍ നിന്ന് രക്തം വാര്‍ന്ന് തുടങ്ങിയപ്പോഴാണ് പരിക്കേറ്റ കാര്യം അറിയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രജപുത്ര സാമ്രാജ്യമായ ചിത്തൂരിലെ റാണിപത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ദീപിക പദുകോണാണ് ചിത്രത്തില്‍ പത്മിനിയെ അവതരിപ്പിക്കുന്നത്.