സംസ്ഥാനത്ത് റമദാന്‍ വ്രതാനുഷ്ഠാനം തുടങ്ങി; ഇനി ഒരു മാസം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും

single-img
27 May 2017


വ്രതനിഷ്ഠയുടെ പുണ്യവുമായി ഇന്ന് റമദാന്‍ ഒന്ന്. സമര്‍പ്പിത ജീവിതത്തിന്റെ 30 ദിവസങ്ങളാണ് ഇനി. ഇന്നലെ രാത്രി കാപ്പാട് മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുണ്യമാസത്തിന് തുടക്കമായത്. വിശ്വാസികള്‍ക്ക് റമദാന്‍ മാസം പുണ്യങ്ങളുടെ പൂക്കാലമാണ്. ചെയ്യുന്ന നന്മകള്‍ക്കെല്ലാം ഇരട്ടിയായി പ്രതിഫലം ലഭിക്കുന്ന മാസം. ചെയ്ത തിന്മകളുടെ പാപഭാരം ഇറക്കിവയ്ക്കാന്‍ റമദാനിലെ വ്രതവും, പ്രാര്‍ഥനയും സഹായിക്കും എന്നാണ് വിശ്വാസം. ഗള്‍ഫ് നാടുകളിലും ഇന്ന് വ്രതാനുഷ്ഠാനം തുടങ്ങി.